കണ്ണാ,
ഇത് തടവറയല്ലേ?
ചോരയിറ്റു വീഴുന്ന ഈ വാൾ താഴെവെക്കാൻ എത്രനാളായി ഞാൻ വെമ്പുന്നു
അച്ഛന്റെ കോപം തീർക്കാൻ അമ്മയുടെ അച്ഛനെ വധിക്കാൻ
വിധിക്കപ്പെട്ടവളായി പിറന്നു വീണു
ഇന്ന്,
ഈ തടവറ സൂക്ഷിപ്പുകാരുടെ കല്പനകൾ പേറി
എത്രയോ നിരപരാധികളെയും ഈ വാളിൽ ഒടുക്കി,
കണ്ണാ,
എന്റെ കണ്ണീരിന്റെ ചുവ ചുവയാണവരുടെ ചോരയ്ക്ക്
എനിക്കിതു വയ്യ!
ഇനിയും പ്രളയം വരാത്തതെന്താണ് കണ്ണാ?
കല്ലിനുള്ളിൽ കരഞ്ഞാലും കണ്ണീരില്ല,
അലമുറയിടാൻ ശബ്ദവുമില്ല!
ഈ ദിനങ്ങളിൽ, ഇവിടെ ആരവമൊഴിഞ്ഞു കണ്ണാ,
നിശാബ്ദതയിൽ എനിക്ക് നിന്റെ വേണുഗാനം കേൾക്കാം
അവസാനത്തിന്റെ ആരംഭമായോ കണ്ണാ?
ഈ ബന്ധനങ്ങൾ തകർത്ത്,
അനന്തവിഹായസ്സിൽ എനിക്ക് തിരികെപ്പറക്കണം
ഭൂമിക്കും, ചൊവ്വയ്ക്കും, സൂര്യനുമപ്പുറത്തേയ്ക്ക്
എന്റെ പ്രവാസം കഴിയാറായോ, കണ്ണാ?
...
കണ്ണാ,
എന്താണ് നീ മിണ്ടാത്തത്?
...
നീയും?