വ്യാഴാഴ്‌ച, ജൂലൈ 20, 2006

എന്നെ വെറുതെ വിടുക! 

എന്നെ വെറുതെ വിടുക
എന്റെ വഴികളില്‍ ഇനി നീ കടന്നു വരാതിരിക്കുക
എല്ലുന്തിയ വഴികള്‍ എനിക്കു പുതുമയല്ല
മൌനമായെന്നെ പിനിവിളിക്കാതിരിക്കുക
മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും പടിയിറങ്ങുക
വരികള്‍ക്കിടയിലൊളിച്ചിരുന്നെന്റെ പേനയെ വഴിതെറ്റിക്കാതിരിക്കുക
രാവില്‍, കൊട്ടിയടച്ചസ്വപ്നത്തിന്റെ താക്കോല്‍‌പ്പഴുതിലൂടെ
നൂണ്ടിറങ്ങിയെന്നെ ഉണര്‍ത്താതിരിക്കുക

 

2 അഭിപ്രായങ്ങൾ:

manasi പറഞ്ഞു...

കൊള്ളാം.... എനിക്ക് ആരോടൊക്കെയൊ പറയണം എന്നു തോന്നിയത്.

അശരീരി പറഞ്ഞു...

നന്നായിട്ടുണ്ട്..