ചൊവ്വാഴ്ച, ജൂൺ 22, 2010

നിറകുടം തുളുമ്പില്ല*

*നിബന്ധനകള്‍ ബാധകം.
1) കുടത്തില്‍ ആരും തൊടരുത്
2) കുടം ഭൂമിക്കു സമാന്തരമായി, അനക്കാതെ വെയ്ക്കണം
3) കുടത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കരുത്
4) കുടത്തില്‍ നിന്നും വെള്ളം എടുക്കരുത്
4) ഭൂമി കുലുങ്ങരുത്.

മേല്‍ പറഞ്ഞ നിബന്ധകള്‍ക്കു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ച് നിറകുടം തുളുംബിയാല്‍ പഴഞ്ചൊല്ലിന്റെ സൃഷ്ടാവ് യാതൊരുകാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല!

ഞായറാഴ്‌ച, ജൂൺ 20, 2010

വീണ്ടും!
....
നീണ്ട ഒരു കാലം, ഞാന്‍ തിരിഞ്ഞുനോക്കിയതേ ഇല്ല.
ഇവിടെ എന്തു സംഭവിക്കുന്നു, ആരൊക്കെ വരുന്നു, പോകുന്നു,
പണ്ടു കുത്തിക്കുറിച്ചതൊക്കെ ഉണ്ടോ, മാഞ്ഞുപോയോ...!
...
ഇതൊരു തിരിച്ചുവരവാണോ?  ഇനിയും എല്ലാനാളും ഇവിടെ ഉണ്ടാവുമോ?
ഒന്നിനും ഉത്തരമില്ല.
വന്നു, വീണ്ടും....അത്ര തന്നെ!