Monday, May 08, 2006

കള്ളം
...
ഏഴു നിറങ്ങള്‍ ചേര്‍ന്നെത്രെ വെട്ടത്തെ വെളുപ്പിച്ചത്!
പച്ചക്കള്ളം
ഓലമറയുടെ വിടവിലൂടെ വഴുതി
മുറിയില്‍ വീണ
ഒരു തുള്ളി വെട്ടത്തെ കയ്യിലെടുത്ത്
മൂര്‍ച്ചയുള്ള കത്തികൊണ്ടിഴപിരിച്ചു നോക്കി
ഒന്നേയുള്ളു നിറം
ചുവപ്പ്!
...

Comments:
Yes, the truth can be found out only if we go thru the right path, otherwise the journey will endup at wrong destination

write more
~Kavya
 
അയ്യോ, വെട്ടത്തെ വെട്ടിക്കീറി കൊന്നോ? ഉച്ചിയില്‍ വെയിലടിക്കുമ്പൊ എഴുന്നേല്‍ക്കുന്ന ഞാന്‍ ഇനി എങ്ങിനെ എഴുന്നേല്‍ക്കും?
 
ഓലമറയിലൂടെ കിട്ടിയ രണ്ടു വെട്ടങ്ങള്‍ കണ്ണില്‍ എടുത്തണിഞ്ഞപ്പോഴല്ലേ ലോകം കാണാന്‍ തുടങ്ങിയത്.

അതുകൊണ്ട് കണ്ണിലെങ്കിലും ചുവപ്പ് പടരാതിരിക്കട്ടെ. കറുപ്പും.

:)
 
നൈസ് :)
 
സു,
പക്ഷെ ലോകം ഇപ്പോഴും എന്നെ കാണാന്‍ തുടങ്ങിയിട്ടില്ലെന്നാണെന്റെ തോന്നല്‍,
...
വെറും തോന്നലാവുമല്ലേ?
 
അശരീരിയാണെങ്കിലും നല്ല ശാരീരം. ബ്ലോഗിലെ വേറിട്ടൊരു കവിത! എഴുതൂ സുഹൃത്തെ ഇനിയും..ഞങളും സത്യത്തെ അന്വേഷിക്കട്ടെ.
-സു-
 
കാവ്യ, ശ്രീജിത്ത്, സു, സ്വാര്‍ത്ഥന്‍, സുനില്‍
- ആസ്വാദനത്തിനും പ്രോത്സാഹനത്തിനും നന്ദി
 
Post a Comment

Links to this post:

Create a Link



<< Home

This page is powered by Blogger. Isn't yours?