ബുധനാഴ്‌ച, മേയ് 03, 2006

.
ഇന്നു ഞാന്‍ നിനക്കു എഴുതുകയാണ്.
മനസ്സിന്റെ ചൂട് എവിടെയെങ്കിലും പകര്‍ത്തിയേ തീരു, എന്നൊരു തോന്നല്‍
...
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്, പക്ഷെ ശൂന്യമല്ല!
എന്നാല്‍ ഒന്നിനെയും ഇഴപിരിക്കാനും കഴിയുന്നില്ല
കടലില്‍ വെള്ളം പടര്‍ന്നിരിക്കുന്നതുപോലെ,
അത് എന്നിലാകെ പടര്‍ന്നിരിക്കുന്നു
...
ഒഴിവു സമയത്ത് കണക്കെടുപ്പു നടത്തുകയാണെന്റെ സമകാലിക വിനോദം
കൈമോശം വന്ന, അല്ല വരുത്തിയ കല്പനകളുടെയും സ്വപ്നങ്ങളുടെയും കണക്കെടുപ്പ്
ചിലപ്പോള്‍ ഒരു തീര്‍ത്ഥാടനം പോലെ അനുഭൂതിദായകമാണത്
എന്നാല്‍ ചിലസമയങ്ങളില്‍ നഷ്ടബോധത്തിന്റെ തീക്ഷ്ണ ഗന്ധം എന്നെ വഴിതിരിച്ചുവിടുന്നു.
...
ബന്ധങ്ങള്‍..!
ഏതു നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതായാലും
അതിന്റെ ഗതികള്‍ (ഗതികേടുകളും) എന്നെ ആശ്ചര്യപ്പെടുത്തുന്നു
സ്വഭാവികമായ സ്വാര്‍ത്ഥതയുടെ വികാസവും പരിണാമവും
ചിലനേരങ്ങളില്‍, ഒരുതരം കൌതുകത്തോടെ ഞാന്‍ നോക്കിക്കാണാറുണ്ട്
അതിന്റെ ഗതിവിഗതികളില്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍
എന്തുകൊണ്ട് സ്വയം ശ്രമിക്കുന്നില്ലെന്നതും കൌതുകകരം തന്നെ
...
എഴുതി വരുമ്പോള്‍, തുടരാന്‍ പറ്റാത്ത വിധത്തില്‍ മടുപ്പു ബാധിക്കുന്നു
അതും തോന്നലാണ്, പക്ഷെ ആ തോന്നലിനെ അടക്കി നിര്‍ത്തിയിട്ട്
ഈ പേനയെ അതിന്റെ വഴിക്കുവിട്ടാല്‍ സൃഷ്ടിക്കപ്പെടുന്ന വരകള്‍
സ്വഭാവികമാവുകയില്ല എന്നു ഞാന്‍ ഭയക്കുന്നു
ഇതു ഇവിടെ നിര്‍ത്തിയാല്‍ സ്വഭാവികമാണുതാനും
...
സ്വന്തം
_a_

3 അഭിപ്രായങ്ങൾ:

സന്തോഷ് പറഞ്ഞു...

മടുപ്പില്ലാതെ, പേനയെ അതിന്‍റെ വഴിക്ക് വിടീച്ച്, സ്വാഭാവികമായ സൃഷ്ടികള്‍ രാചിക്കൂ... വായിക്കാന്‍ ഞങ്ങളില്‍ച്ചിലരുണ്ടിവിടെ!

സസ്നേഹം,
സന്തോഷ്

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

അശരീരിയാകുന്ന വാക്കുകള്‍!

“ഇപ്പോള്‍ മനസ്സ് ശൂന്യമാണ്, പക്ഷെ ശൂന്യമല്ല!“

സത്യം.. പകുതി ഒഴിഞ്ഞ ഗ്ലാസ് പകുതി നിറഞ്ഞതാണെങ്കില്‍... :)

ഒരു കുന്നു ഗതികളും ഗതികേടുകളും ബന്ധ(ന)ങ്ങളെ ശക്തിപ്പെടുത്തുമോ?

manasi പറഞ്ഞു...

ഇതെഴുതുമ്പോള്‍ ഉള്ള അവസ്ഥ നന്നായി മനസ്സിലാക്കുന്നു. എഴുത്ത് ഒരിക്കലും നിര്‍ത്താനിടവരല്ലേ എന്നു പ്രാര്‍ഥിക്കുന്നു. അനുഭവം ഉള്ളതുകൊണ്ടു തന്നെ പറയുകയാണ്.ഒരിക്കല്‍ അക്ഷരങളോടു പിണങിയാല്‍ വീണ്ടും സൌഹൃദത്തിലാകാന്‍ സമയമെടുക്കും. നഷ്ടം വലുതും...