.
ഇന്ന്
ഞാന്‍ മലയാളം ബ്ലുലോഗുപാടത്തിലൂടെ കറങ്ങി നടന്നു...
മനോഹരം..!
കണ്ടതും കേട്ടതുമെല്ലാം ഇഷ്ടപ്പെടുന്നതു മാത്രം.
മനസ്സു തുറന്നു മിണ്ടുന്ന, ചിരിയ്ക്കുന്ന ഒത്തിരിപ്പേര്!
അവര്‍ വിതറിയ വിത്തുകള്‍
വിരിഞ്ഞ്...
വളര്‍ന്ന്...
നന്മയുടെ പൂക്കള്‍ വിടര്‍ത്തി
തലയാട്ടി നില്ക്കുന്നു.
ഒരോ അതിഥിക്കും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍.
മനസ്സില്‍ നിന്നുമുള്ള ഒരു പുഞ്ചിരി!
...
ഈ മനോഹര തീരത്തു നില്ക്കുമ്പോല്
എന്നെ മറക്കുന്നെന്‍ ദു:ഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാന്‍
ഇന്നെല്ലാം മറക്കുന്നു ഞാന്‍!
...
നന്ദി, ഒരുപാടൊരുപാട്...എല്ലാവര്ക്കും!
24 അഭിപ്രായങ്ങൾ:
ശരീരമില്ലാ ശബ്ദസൌകുമാര്യമേ...
സ്വാഗതം....
എല്ലാം കണ്ടല്ലോ, ഇനി കേള്‍ക്കട്ടെ,
മനസ്സ് തുറന്നോളു
ആശാരിയോ?
സോറി.. അശരീരി..
മെല്കൌ.. അല്ല. വെല്‍കം. :-)
ഇത്തിരിവെട്ടത്തിനു ഒത്തിരി വെട്ടമുണ്ടല്ലോ, പിന്നെന്താ ഈ പേര്...
തുളസി, ബിരിയാണി...
തുരക്കാം, ശെ!!! തുറക്കാം!!
തുറക്കും :-)
ഹയ്..ഈ അശരീരിനെ ഞാന്‍ കണ്ടില്ലല്ലൊ..
ഉമേഷേട്ടന്റെ ജ്യോതിഷം ബ്ലോഗില്‍ ഒരു
അശരിരീടെ ഭയങ്കര ആവശ്യമുണ്ട്. എനിക്ക് മുന്‍പേ ഉള്ള ബ്ലോഗ്ഗേര്‍സിനെ എല്ലാം ചെട്ടാ ചേച്ചി എന്ന് വിളിക്കാനും, എനിക്ക് പിന്പെ വന്നവരെ എല്ലാം കുഞ്ഞെ, കുട്ടീ എന്നും വിളിക്കാനാണ് എനിക്ക് അറിയാണ്ട് തോന്നിപ്പോണെ.ചിലപ്പൊ ഈ മലയാളം ബൂലോകം ഒരു കോളെജ് ഫീലിങ്ങ് തരണകൊണ്ടാവും...ശ്ശൊ! ഞാന്‍ ഫോറ്സ്റ്റ് ക്ലൈമ്പിയൊ? അപ്പളെ..സ്വാഗതം.ഉണ്ടുട്ടൊ..
എങ്ങിനെയാന്നെ എല്ലാവരുമീ കവിത ഇങ്ങിനെ വെരി സിമ്പിള്‍ ആയിട്ട് എഴുതുന്നെ?
ഹയ്..ഈ അശരീരിനെ ഞാന്‍ കണ്ടില്ലല്ലൊ..
A typical LG comment. I have heard a similar one. This guy was in a college study tour. In Moozhiyar or similar Power house. The question was...
"Sir, is that moving coil stationary?"
ഹ.. ഹ .. ഹ.. ഹ.. ഹാ....
ഉമേഷേട്ടന് ഇവിടെ ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ വേണമായിരുന്നോ എല്‍ജി ഇത്?
ആട്ടെ, ഇപ്പൊ അശരീരി-നെ എങ്ങനെയാ “കണ്ടത്”?
അശരീരിയ്ക്ക് സ്വാഗതം..!!
എല്ജിയല്ലേ കമന്റിയത്, കണ്ടിട്ടില്ലെന്ന്..!! ഹാ ഹാ ഹാ..!! :)
അശരീരീ, വരൂ അര്‍മ്മാദിയ്ക്കൂ...
ഇവിടെ അശ്രീരി ആയി ഇരിക്കുന്നതാ ആരോഗ്യത്ത്നു നല്ലത്. ഇല്ലേല് അടി എപ്പോ കിട്ടി എന്നു ചോദിച്ചാ മതി.
പ്രാദേശിക വാര്‍ത്തകള്‍.... ഉമേഷ്ജിയും എല്‍ജിയും തമ്മിലുള്ള വാശിയേറിയ ഗോളടി മത്സരത്തില്‍ അവസാനത്തെ ഗോള്‍ ഉമേഷ്ജി അടിച്ചിരിയ്ക്കുകയാണ്. പയങ്കര ബുദ്ധിയാണെങ്കിലും അതൊക്കെ പാടുപെട്ടു മറച്ചുവെച്ചു നടക്കുന്ന എല്‍ജിയുടെ മറുപടിയ്ക്കായി നമുക്കു കാതോര്‍ക്കാം...
ഓടോ: എല്ജിയേ എന്നേം ചെട്ടാന്ന്നു വിളിയ്കുവല്ലോ അല്ലെ? :)
ആഹഹ്ഹ! എല്ലാര്ക്കും എന്തൊരു സന്തോയം..! ഇത്രേം പെരിവിടെ ഉണ്ടെന്ന് അറിയുന്നത് തന്നെ എനിക്കിട്ട് ഉമേഷേട്ടന് എന്തെങ്കിലും പറയുമ്പോളാണ്..!! ആ ചോദ്യം ചോദിച്ച്ത് ഉമേഷേട്ടനല്ലെ?
ആദിത്യനെ ഞാന്‍ ഏട്ടാന്ന് വിളിച്ചപ്പൊ,എന്നോട് പറഞ്ഞ്..കല്ല്യാണം കഴിച്ചിട്ടില്ല...ബാക്കി പെമ്പിള്ളേരെന്നാ പറയുന്ന്?അതു ശരി!..വെണോങ്കില്‍ ഞാന്‍ വിളിക്കം..
അയ്യോ വെണ്ടാ... ഞാന്‍ ഇവിടെ, ഇങ്ങനെ... ഓക്കെ... എല്ലാം പറഞ്ഞ പോലെ...
ബൈദിബൈ, ഇത്ര ചെറുപ്പമാണെന്ന് ഫോട്ടോ കണ്ടപ്പൊഴാ അറിഞ്ഞെ. :D
ഈ അശരീരിയുടെ കഴിഞ്ഞ കവിതക്കൊരു കമന്റിടാന്‍ നോക്കിയ അന്നായിരുന്നു ബ്ലോഗ്ഗറിനു പനി, അതില്‍ പിന്നെ ഇന്നാണല്ലൊ കാണുന്നത് ;)
ഞാനാണൊ, ആദിത്യന് കുട്ടീ? സന്തൂര്‍ സൊപ്പാണെന്നെ. :-) ബിന്ദൂട്ടി എന്റെ ഫോട്ടൊം കണ്ടൊ? ഹൊ! അതു കെട്ട പാതി കേക്കാത്ത പാതി കുട്ട്യേട്ടത്തി ഇനി ഓടി ചാടിവരും..പതുക്കെ..എങ്ങും തട്ടീം മുട്ടീം വീഴല്ലെ..
അയ്യോ ഇതെല്ജിയാണോ?? എന്തിനാ ഇങ്ങനെ പുറം തിരിഞ്ഞു നില്‍ക്കുന്നെ?
ഉമേഷ്-ജി ദേ.. ഇത്രേം പ്രായമെ ഉള്ളൂ, ഇനി വെറുതെ കളിയാക്കേണ്ട.. കുഞ്ഞല്ലെ ;)
എന്നെ എന്തിനാ ബിന്ദൂട്ടി എന്നു വിളിക്കുന്നെ ഇന്നിപ്പോഴാ മനസ്സിലായതും.
:)
പുറം തിരിഞ്ഞു നില്‍ക്കുന്നത് നാണം കൊണ്ടായിരിയ്ക്കും. അല്ലേലും പയങ്കര നാണക്കാരിയാണ്. ബ്ലോഗ് മീറ്റില്‍ വരാന്‍ വേണ്ടി ബുര്‍ഖ അന്വേഷിയ്ക്കുന്നതു കണ്ടു.
ദാ അശരീരിയെക്കണ്ട അടുത്ത ആളും എത്തി. പനി പിടിച്ചപ്പോള്‍ കാണാന്‍ പറ്റിയില്ലെങ്കിലും ഇപ്പോള്‍ പറ്റി :-)
എല്‍ജി ബോയ്കട്ടിന്റെ ആളാണല്ലേ? ഈ വേഷമാണോ എപ്പോഴും ധരിക്കാറു്? :-)
ഉമേഷ്ജി കാണുന്നതു കഴിഞ്ഞിട്ടൊന്നും കാണുന്നില്ലേ? ;) അതുകണ്ടിട്ടും മനസ്സിലായില്ലേ ഞാന്‍ എല്ജീസിനെ പോലെയല്ല കണ്ടതെന്നു?? :)
എല്ജിക്കിട്ടൊരു ഗോളടിച്ച ആവേശത്തില്‍ എല്ജീടെ ടീംമേറ്റായ ബിന്ദൂട്ടിയ്ക്കൊരു ഗോള്‍ അടിയ്ക്കാന്‍ ഉമേഷ്ജി ശ്രമിച്ചെങ്കിലും ബിന്ദൂട്ടി അതിസമര്‍ത്ഥമായി ഓഫ് സൈഡ് വിളിച്ചിരിയ്ക്കുകയാണ്.
ബിന്ദൂട്ടി എന്നാ പറയാനാ, പുറം തിരിഞ്ഞു നിക്കുവാ ലോകത്തിനോട്..ഹിഹി..
അതെ..അതെ..ബോയ്കട്ട്, ജീന്‍സ്, കൂളിങ്ങ്
ഗ്ലാസ്സ്, മുടി ചെമ്പിപ്പിക്കല്,പറദ്ദ ഹാന്റ് ബാഗ്
(ആദിത്യന് കുട്ടി ,ഞാന്‍ അനേഷിക്കണ പര്‍ദ്ദ ഇതാണ്..;-)..അല്ലാണ്ട് നാണക്കാരി ആയിട്ടല്ല..)
അങ്ങിനെ ആകെ മൊത്തം ഒരു അടിപൊളി സെറ്റപ്പല്ലെ? :)
അശരീരീ,സ്വാഗതം!!!
അപ്പൊ The Devil Wears Prada എന്നു പറയുന്നതിലെ 'The Devil' എല്ജിയാരുന്നല്ലേ!!
(ഞാന്‍ ഓടി)
:-)
അശരീരീ , സ്വാഗതം!
ഉമേഷേട്ടാനും എല്‍ജിയെയും ഒന്നിച്ച് വല്ലടത്തും കണ്ടാല്‍ കുറച്ചു നേരം അവൈടെ വെറുതെ നില്ക്കുന്ന്നത് വളാരെ നന്നായിരിക്കും! ഫ്രീയായി ഒരു സ്റ്റണ്ട് പടം വിത്ത് കോമഡി കന്ടിട്ട് വീട്ടില്‍ പോകാം!
ഹോ, വന്ന ഒരു വേഡ് വെറി നോക്കണേ..
rexkgtdmq ...!!
ഉമേഷ്,എല്‍ജി, ഏവൂരാന്, ആദിത്യന്, ബിന്ദു, ശനിയന്‍...
... നന്ദി പറയുന്നത് ഔപചാരികമാണ്, എന്നാണ് പൊതുവേയുള്ള ധാരണ...പക്ഷെ.
ഇവിടെ ഔപചാരികതയുടെ പേരിലല്ല, മനസ്സില്‍ തോന്നിയ സന്തോഷം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ ഞാന്‍ നന്ദി പറയുന്നു, ഈ ഹൃദയം നിറഞ്ഞ സ്വാഗതത്തിനു...
ശനിയനോട് എനിക്കു ഒരു പ്രത്യേക സ്നേഹമുണ്ട്, ഈ ബുലോഗുലോഗത്തെ ആദ്യ വഴികാട്ടിയാണ് അദ്ദേഹം!
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ