ചൊവ്വാഴ്ച, മേയ് 23, 2006

ഭാഗ്യം
...
കനം തൂങ്ങിയ
കണ്‍പോളയ്ക്കടിയില്‍ പിടഞ്ഞ്,
പിടഞ്ഞ് പുറത്തായൊരു തുള്ളി കണ്ണീര്‍
കണ്‍കൊണിലൂടെ താഴോട്ട്...
...
പോയ കാലം തീര്‍ത്ത
വരകളുടെയും മടക്കുകളുടെയും ചുരങ്ങള്‍ കടന്ന്
അമ്മ പണ്ട് മറുകണിയിച്ച
പിന്നെ പ്രണയം മുത്തിയ
നിവരാത്ത ചുളിവുള്ള കവിളിലൂടെ
ആറ്റുനോറ്റ മകന്‍
കടല്‍കടന്നു പോകും മുന്‍പ് നല്‍കിയ
വിരല്‍ തുമ്പിന്റെ നൊമ്പരപ്പാടും കടന്ന്...
...
ഗതിമാറാന്‍ നിവൃത്തിയില്ലാതെ
ഒഴുകിയൊഴുകി
മൌന നൊമ്പരങ്ങളുടെ ചൂടും പേറി
മുന്‍പേ പോയ തുള്ളിയുടെ വഴിയെതന്നെ
വരണ്ട മുഖം വിട്ടു താഴോട്ട്...
...
കയ്യിരിലിരുന്നു നിറം മങ്ങിയ
മോന്റെയച്ഛന്റെ ചിത്രത്തിലൊരു
കണ്ണീര്‍ക്കളത്തിനരികു തീര്‍ത്ത്
പതിയെ പറഞ്ഞു
“മോന്റെയച്ഛനു ഭാഗ്യമില്ല
മുറ്റം നിറയെ പൂക്കളുള്ള,
വെള്ളം ചീറ്റുന്ന പാവകളുള്ള,
മാര്‍ബിള്‍ പതിച്ച,
അറിയാതെ പൊലും പരിഭവിക്കാത്ത
വൃദ്ധസദനത്തിലെ,
ഈ മരിക്കാത്തവരുടെ ശവപ്പറമ്പിലെ
അല്ലലില്ലാത്ത ജീവിതം കിട്ടിയില്ലല്ലൊ.

5 അഭിപ്രായങ്ങൾ:

Santhosh പറഞ്ഞു...

നല്ല കവിത.

സസ്നേഹം,
സന്തോഷ്

അശരീരി...| a പറഞ്ഞു...

ഒരാളെങ്കിലും അങ്ങനെ പറഞ്ഞല്ലോ!
സന്തോഷം, നന്ദി :-)

അശരീരി...| a പറഞ്ഞു...

Thank you vipin.

sure,i'll send

regards
_a_

manasi പറഞ്ഞു...

superb.... ഒരുപാടിഷ്ടമായി....

Sree പറഞ്ഞു...

കൂടുതല്‍ ഒന്നും പറയുന്നില്ല.. ഞാന്‍ ഇപ്പൊ ഒരു വളരെ നല്ല കവിത വായിച്ചു.. നന്ദി..